നടി ലീനാ മരിയാ പോളിന്റെ കടവന്ത്രയിയിലെ ബ്യൂട്ടി പാർലറിന് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം അധോലോക കുറ്റവാളി രവി പൂജാരിയെ കേന്ദ്രീകരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം ലഭിച്ചു. കൊച്ചിയിലെ പ്രദേശിക ഗുണ്ടകളെ കൂടെക്കൂട്ടി രവി പൂജാരിയുടെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തിക്കുന്നതായും രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.